പൗരൻ


നീ പറഞ്ഞ സമയത്ത് അയാൾ വന്നിരുന്നു.....
പൗരത്വ രജിസ്ട്രേഷൻ നടക്കില്ലാന്ന് പറഞ്ഞു...
നമ്മളൊന്നും ഈ രാജ്യക്കാരല്ലത്രെ....!
നമുക്കൊന്നും നമ്മുടെ അസ്തിത്വം തെളിയിക്കാനില്ലാന്ന്....
അവര് പറയണതാണത്രെ ഇവിടുത്തെ നിയമം...
കണ്ണടച്ച് ഇരുട്ടാന്ന് പറഞ്ഞ അതും വിശ്വസിക്കണം പോലും
എന്നാലാത്രെ മ്മള് രാജ്യത്തിലെ പൗരനാവുള്ളുന്ന്....

പൗരനാവണെങ്കി ഇഷ്ടഭക്ഷണം കഴിക്കാൻ പാടില്ലാന്നും...
റേഷൻ, ചെള്ളിന് കഴിക്കാനുള്ളതാന്നും
ഗോമാതാവ് കോപത്തിലാന്നും പറയണ കേട്ടു...
ദോഷം മാറാൻ ഒരു പെൺകുട്ടിനെ പറച്ചു കീറി
ബലിനൽകണോന്നും പറഞ്ഞു...
എന്നാലാത്രെ മ്മള് രാജ്യത്തിലെ പൗരനാവുള്ളുന്ന്....

രാജ്യത്ത് ജനസംഖ്യ വളരെ കൂടുതലാത്രെ ...
അതോണ്ട് കുട്ട്യോൾക്കൊന്നും ഓക്സിജൻ വേണ്ടന്ന്..
കുട്ട്യോൾ ചത്താ മാതാപിതാക്കൾക്ക് പെട്ടന്ന് മോക്ഷം കിട്ടൂന്ന്....
അതോണ്ട് മാസ്ക് ഒക്കെ എടുത്തുകളയണംന്ന്
എന്നാലാത്രെ മ്മള് രാജ്യത്തിലെ പൗരനാവുള്ളുന്ന്....


വെള്ളം പഞ്ചഭൂതങ്ങളുടെ നേതാവാണത്രെ....
പ്രളയം ദൈവത്തിന്റെ കടാക്ഷമാണ് പോലും
അത് കൊണ്ട് ആരെയും രക്ഷിക്കരുത് പോലും
അവരെ സഹായിച്ചാ ദൈവകോപം ഉണ്ടാവൂന്ന്....
എന്നാലാത്രെ മ്മള് രാജ്യത്തിലെ പൗരനാവുള്ളുന്ന്....

ഗാന്ധിജി ആത്മഹത്യ ചെയ്തതാണത്രെ...
വെടിയുണ്ടകൾ ആ ശരീരത്തിലേക്ക് ഓടി കയറിയതാണത്രെ...
ഗോഡ്സേ അതിൽ നിരപരാധിയത്രെ...
എന്നാലാത്രെ മ്മള് രാജ്യത്തിലെ പൗരനാവുള്ളുന്ന്....

രാജ്യസേവനം പൗരത്വത്തിന്റെ മാനദണ്ഡമല്ലത്രെ...
സൈനിക സേവനം ചാരപ്രവർത്തിയത്രെ....
നമ്മളൊന്നും രാജ്യസ്നേഹികളല്ലത്രെ...
സൊമാലിയ വളരെ സുന്ദരമത്രെ....
എന്നാലാത്രെ മ്മളൊക്കെ രാജ്യത്തിലെ പൗരനാവുള്ളുന്ന്....

അയാള് പോയപ്പോ ഇവിടെ മാകെ ദുർ:ഗന്ധം പരന്നിരുന്നു....
ഒരു കുറ്റിച്ചുലും വെള്ളവുമെടുത്ത് ഞാനാ
ചാണകമങ്ങ് കഴുകി കളഞ്ഞു.
അത് കൊണ്ടത്രെ ഞാനും ഒരു പൗരനായിന്ന്....

- അസ് ലിൻ നെരോത്ത്

©All rights received.


Comments